Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.M.A. Salam

സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ലീ​ഗ് ഇ​ട​പെ​ടാ​റി​ല്ല: പി.​എം.​എ.​സ​ലാം

മ​ല​പ്പു​റം: സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ യോ​ജി​പ്പി​ലും പി​ള​ര്‍​പ്പി​ലും മു​സ്‌​ലിം ലീ​ഗ് ഇ​ട​പെ​ടാ​റി​ല്ലെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം. എ​സ്എ​ന്‍​ഡി​പി എ​ന്‍​എ​സ്എ​സ് ഭി​ന്നി​പ്പി​ന് കാ​ര​ണം മു​സ്‌​ലിം ലീ​ഗാ​ണെ​ന്ന വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പ​രാ​മ​ര്‍​ശം വെ​റും ജ​ല്‍​പ്പ​നം മാ​ത്ര​മാ​ണ്. ഇ​ത്ത​രം ജ​ല്‍​പ്പ​ന​ങ്ങ​ള്‍ അ​ര്‍​ഹി​ക്കു​ന്ന അ​വ​ഗ​ണ​ന​യോ​ടെ ത​ള്ളി​ക്ക​ള​യും. പ്ര​കോ​പി​പ്പി​ച്ച് സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും ആ ​വ​ല​യി​ല്‍ മു​സ്‌​ലിം ലീ​ഗ് വീ​ഴി​ല്ല.

ഇ​തൊ​ക്കെ പ​റ​യു​ന്ന ആ​ളും പ​റ​യി​ക്കു​ന്ന ആ​ളും എ​ന്താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക​റി​യാം. പൊ​ന്നാ​ട അ​ണി​യി​ച്ച് കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​വ​ന്ന് വെ​ള്ളാ​പ്പ​ള്ളി​യെ​ക്കൊ​ണ്ട് ഇ​ത് പ​റ​യി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും മ​ന​സി​ലാ​കു​മെ​ന്നും പി.​എം.​എ. സ​ലാം പ​റ​ഞ്ഞു.

Latest News

Up